തളങ്കര തൊപ്പിയുടെ ശില്‍പി അബൂബക്കര്‍ മുസ്ല്യാര്‍ നിര്യാതനായി
Jul 3, 2017, 20:09 IST
തളങ്കര: (www.kasargodvartha.com 03.07.2017) ലോക ശ്രദ്ധ നേടിയ തളങ്കര തൊപ്പിയുടെ ശില്‍പിയും ദീര്‍ഘകാലം തളങ്കര ഗസ്സാലി മസ്ജിദില്‍ ഇമാമുമായിരുന്ന തളങ്കര ബാങ്കോട് സീനത്ത് നഗര്‍ തൊപ്പി ഹൗസിലെ അബൂബക്കര്‍ മുസ്ല്യാര്‍ (75) നിര്യാതനായി. ഇന്ത്യയടക്കം വിദേശ രാജ്യങ്ങളില്‍ തളങ്കര തൊപ്പിയെ പ്രശസ്തിയിലേക്ക് എത്തിക്കുകയും ജീവിതാവസാനം വരെ അതിന്റെ വ്യാപാരം അന്യം നിന്നുപോകാതെ കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നു.
രണ്ട് വര്‍ഷത്തോളം വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. 35 വര്‍ഷത്തോളം തളങ്കര ഖുവ്വാരി മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിരുന്നു. രണ്ട് വര്‍ഷത്തോളം തളങ്കര കണ്ടത്തില്‍ സയ്യിദ് അലവി ജുമാ മസ്ജിദില്‍ ഇമാമുമായിരുന്നു. പരേതരായ മുഹമ്മദ് കുഞ്ഞി- ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: ബീഫാത്വിമ. മക്കള്‍: ഹബീബ്, അബ്ദുര്‍ റഹ് മാന്‍ (സൈന്‍ ഡ്രസ്, കാസര്‍കോട്), ഹാരിസ് (ബംഗളൂരു), മൈമൂന, സഫിയ, ഖലീല്‍ (മംഗളൂരു), മറിയ, ആഇശ, മിസ്രിയ, റഹ് മത്ത്. മരുമക്കള്‍: സി.എം. ഇബ്രാഹിം, മജീദ്, ഹബീബ്, മാഹിന്‍, മുഹമ്മദ്, നവാസ്, സുഹറ, റസാഖ്, സഫിയ, നഹിമ, ഹലീമ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം, ഹസൈനാര്‍, നഫീസ, പരേതയായ ആമിന.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Death, Obituary, Thalangara Thoppy, Thalangara, Thalangara Aboobacker Musliyar passes away