രണ്ടര വര്‍ഷം മുമ്പ് ഫുട്‌ബോള്‍ ഗാലറി തകര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്തല്‍ ജീവനക്കാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി
Sep 13, 2016, 13:43 IST
കാസര്‍കോട്: (www.kasargodvartha.com 31.05.2014) രണ്ടര വര്‍ഷം മുമ്പ് ഫുട്‌ബോള്‍ ഗാലറി തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്തല്‍ ജീവനക്കാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ചൗക്കി പെരിയടുക്കയിലെ മുഹമ്മദ് അഷ്‌റഫ് (49) ആണ് മരിച്ചത്.
2013 ഡിസംബറില്‍ ബേക്കല്‍ ബ്രദേര്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടയിലാണ് പന്തല്‍ തകര്‍ന്നു വീണത്. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട് മംഗളൂരുവിലേയും കാസര്‍കോട്ടേയും വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന അഷ്‌റഫിനെ പിന്നീട് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടില്‍വെച്ച് മരണം സംഭവിച്ചത്. ഗ്യാലറി നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: ആരിഫ്, അര്‍ഷാദ്, റിയാസ്.
Related News:
ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

ബേക്കല്‍ ഗ്യാലറി ദുരന്തം; നട്ടെല്ല് തകര്‍ന്ന പന്തല്‍ ജീവനക്കാരന്‍ കണ്ണീരുമായി ആശുപത്രിക്കിടക്കയില്‍
Keywords: Obituary, Gallery Collapse, Football, Mohammed Ashraf, Death, Tent worker passes away