കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്തുവയസുകാരി മരിച്ചു
Apr 22, 2017, 07:39 IST
പെരുമ്പാവൂര്‍: (www.kasargodvartha.com 22.04.2017) കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്തുവയസുകാരി മരിച്ചു. മാറമ്പിള്ളി കുന്നുകര മരോട്ടിക്കപ്പറമ്പില്‍ വീട്ടില്‍ സുബൈറിന്റെയും ഹസീനയുടെയും മകള്‍ മെഹറുന്നിസ(10)യാണ് മരിച്ചത്.
ഇളയ സഹോദരങ്ങളായ മര്‍ഫാ ഫാത്തിമ, മിന്‍ഹാ ഫാത്തിമ എന്നിവര്‍ക്കൊപ്പം വീട്ടുപറമ്പില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. മാതാവിന്റെ ഷാള്‍ ജനല്‍ക്കമ്പിയില്‍ ചുറ്റിക്കളിക്കുന്നതിനിടെ മെഹറുന്നിസയുടെ കഴുത്തില്‍ കുരുങ്ങുകയാണുണ്ടായത്. ശ്വാസം കിട്ടാതെ മെഹറുന്നിസ കഷ്ടപ്പെടുന്നത് കണ്ട് സഹോദരങ്ങള്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
ഉടന്‍തന്നെ ആലുവ രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചുണങ്ങംവേലി സെന്റ് ജോസഫ് യു പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു മെഹറുന്നിസ. മൃതദേഹം മാറംമ്പിള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Ten years old girl died scarf got tangled up on window
Keywords: Girl, Death, Obituary, Hospital, Student, School, Dead body, Perumbavoor, Shawl, Playing, Neck, Window.