city-gold-ad-for-blogger

ടെമ്പോ റിക്ഷ ഡ്രൈവര്‍ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു

കുമ്പള: (www.kasargodvartha.com 04.09.2014) ടെമ്പോ റിക്ഷ ഡ്രൈവര്‍ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു. അണങ്കൂര്‍ കൊല്ലംപാടിയിലെ സൈനുദ്ദീന്‍ (55) ആണ് കുമ്പളയില്‍ ടെമ്പോ ലോറി ഓടിച്ചു കൊണ്ടിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടര മണിയോടെ കുമ്പള പഴയ എക്‌സൈസ് ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

നാട്ടുകാരാണ് സൈനുദ്ദീനെ വാഹനത്തില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കൊല്ലംപാടിയിലെ പരേതനായ ആമുവിന്റെ മകനാണ്. ഭാര്യ: പാണലത്തെ ഖദീജ. മക്കള്‍: റഷീദ, ഇര്‍ഷാദ്, സക്കീര്‍, ഷഫീഖ്, അര്‍ഷിദ. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹമീദ്, ഫാത്വിമ, ഉമ്മുഹലീമ, സുബൈദ, ജമീല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ടെമ്പോ റിക്ഷ ഡ്രൈവര്‍ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Keywords : Kumbala, Death, Hospital, Kasaragod, Kollampady, Driver, Obituary, Sainudheen, Tempo rickshaw driver dies during driving. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia