ബൈക്കില്‍ നിന്നും തെറിച്ചുവീണ് ക്ഷേത്രപൂജാരി മരിച്ചു
Oct 19, 2018, 22:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.10.2018) ബൈക്കില്‍ നിന്നും തെറിച്ചുവീണ് ക്ഷേത്രപൂജാരി മരിച്ചു. ബദിയടുക്ക മാവിനക്കട്ട പള്ളദമൂലയിലെ രാമചന്ദ്ര ചടഗ (50)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് പുല്ലൂര്‍ പൊള്ളക്കടയിലാണ് അപകടമുണ്ടായത്. വീട്ടില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുന്നതിനിടെ രാമചന്ദ്ര ഓടിച്ചിരുന്ന ബൈക്ക് അപകടത്തില്‍പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.
പയ്യന്നൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ്. ഭാര്യ: പത്മാവതി. മക്കള്‍: ജ്യോതി ലക്ഷ്മി, ശ്രീദേവി, കൃഷ്ണപ്രസാദ്. സഹോദരങ്ങള്‍: ബാലകൃഷ്ണ, പരമേശ്വരി, ജയലക്ഷ്മി, സരസ്വതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Badiyadukka, News, Obituary, Bike-Accident, Kasaragod, Temple Poojari died in Accident