Tragedy | പനിയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു
Updated: Sep 16, 2024, 17:33 IST
Photo: Arranged
● പനങ്ങാട് എല്‍പി സ്‌കൂളിലെ അധ്യാപികയായിരുന്നു.
● മരണം മംഗ്‌ളൂറിലെ ആശുപത്രിയില്‍വെച്ച്.
കാഞ്ഞങ്ങാട്: (KasargodVartha) പനിയെ (Fever) തുടര്‍ന്ന് ചികില്‍സയിലായിരുന്ന അധ്യാപിക (Teacher) മരിച്ചു. മടിക്കൈ കാരാക്കോട്ടെ സുരേന്ദ്രന്റെ ഭാര്യ മഞ്ജുള (Majula-37) ആണ് മരിച്ചത്.
പനങ്ങാട് എല്‍പി സ്‌കൂളിലെ അധ്യാപികയായിരുന്നു. തിരുവോണ ദിവസം പനിയെത്തുടര്‍ന്ന് മാവുങ്കാലിലെ ആശുപത്രി പ്രവേശിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു മരണം സംഭവിച്ചത്.
കാഞ്ഞിരപൊയിലിലെ മാധവന്‍ നാരായണി ദമ്പതികളുടെ മകളാണ്. മക്കള്‍: അനാമിക (ഡിഗ്രി വിദ്യാര്‍ഥിനി), അമെയ് (ആറാം ക്ലാസ് വിദ്യാര്‍ഥി പനങ്ങാട് സ്‌കൂള്‍) സഹോദരങ്ങള്‍: മനോജ്, മഹേഷ്.
#KeralaNews #TeacherDeath #RIP #Education #Madikkai