ചക്ക പറിക്കുന്നതിനിടെ കത്തി കഴുത്തില്‍ കയറി അധ്യാപകന്‍ മരിച്ചു
Apr 19, 2013, 21:48 IST
കാസര്‍കോട്: ചക്ക പറിക്കുന്നതിനിടെ കത്തി കഴുത്തില്‍ കയറി അധ്യാപകന്‍ മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കന്നഡ ഭാഷ അധ്യാപകന്‍ മധൂര്‍-പടഌകൊല്ല്യയിലെ മാധവഭട്ട്- മാലതിയമ്മ ദമ്പതികളുടെ മകന്‍ പി കെ രാമകൃഷ്ണനാ(38)ണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടായാണ് സംഭവം. മധൂരിലെ വീട്ടുപറമ്പില്‍ ചക്കയിടാന്‍ കയറിയപ്പോഴായിരുന്നു അപകടം. തോട്ടി ഉപയോഗിച്ച് ചക്കയിടുമ്പോള്‍ തോട്ടിയിലുണ്ടായിരുന്ന കത്തി വഴുതി കഴുത്തില്‍ പതിക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ രാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.
ഭാര്യ: അക്ഷത. മക്കള്‍: ക്ഷമ (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി), രക്ഷ(രണ്ട്). സഹോദരങ്ങള്‍: സുമിത്ര, സുമംഗല, സുകന്യ, കൃഷ്ണവേണി, സുലളിത. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Ramakrishnan |

Keywords: Kerala, Kasaragod, Teacher, Dies, Jack fruit, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.