Tragedy | സ്‌ക്കൂളിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
Updated: Aug 17, 2024, 18:09 IST
Photo: Arranged
സ്കൂൾ അധ്യാപിക കാർ ഇടിച്ച് മരിച്ചു, അപകടം നടന്നത് മംഗളൂരു ഹാർബർ റോഡില്‍
മംഗളൂരു: (KasargodVartha) സ്കൂളിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന അധ്യാപിക കാർ ഇടിച്ച് ദാരുണമായി മരിച്ചു. ഉള്ളാൾ സോമേശ്വര പിലാരു ദരന്ദബാഗിലു (Pilaru Darandabagilu) സ്വദേശിനി ഷാഹിദ (47) ആണ് മരിച്ചത്. കസ്ബയിലെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു (Teacher) അവർ.
വെള്ളിയാഴ്ച രാവിലെ മംഗളൂരു ഹാർബർ റോഡിലെ വിആർഎൽ ഓഫീസ് കെട്ടിടത്തിന് സമീപമാണ് അപകടം സംഭവിച്ചത്. സ്കൂളിലേക്ക് പോകുകയായിരുന്ന ഷാഹിദയുടെ സ്കൂട്ടറിലാണ് കാർ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ ഷാഹിദ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
#TeacherDeath, #RoadSafety, #KeralaNews, #TrafficAccident, #RIP