ബൈക്ക് ലോറിയിലിടിച്ച് അധ്യാപകന് മരിച്ചു; ഭാര്യയുടെ നില ഗുരുതരം
Dec 9, 2011, 10:27 IST
പയ്യന്നൂര്‍: ബൈക്ക് ലോറിയിലിടിച്ച് അധ്യാപകന് രക്തം വാര്‍ന്ന് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈതക്കാട് എ.യു.പി.സ്കൂളിലെ അധ്യാപകന് പടന്ന ഓരിമുക്കിലെ കാവിലെ വളപ്പില്‍ രാജീവന്(38) ആണ് മരിച്ചത്. ഭാര്യ നീലേശരം ക്യാമ്പസിലെ അധ്യാപിക ശ്രീജയെ(27) പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.30 മണിയോടെ പെരുമ്പ ദേശീയപാതയിലാണ് അപകടമുണ്ടായത്. കോറോത്ത് ആലക്കാട്ടെ ഭാര്യാവീട്ടില്‍ നിന്നും പയ്യന്നൂരിലേക്ക് ബൈക്കില്‍ വരുമ്പോഴാണ് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചത്. രാജീവനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനിയില്ല. വിമുക്തഭടന് ഓരിമുക്കിലെ കുഞ്ഞിരാമന്- പാര്‍വ്വതി ദമ്പതികളുടെ മകനാണ്. ഏക മകള്‍ ഹരിപ്രിയ. സഹോദരങ്ങള്‍: സുരേഷ്(കച്ചവടം, ഓരിമുക്ക്), സന്തോഷ്(അധ്യാപകന്, മഞ്ചേശ്വരം), നിഷ(അധ്യാപിക ഉദിനൂര്‍ യു.പി.സ്കൂള്‍). അപകടം വരുത്തിയ ലോറി പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറി ഡ്രൈവറും പിടിയിലായതായി സൂചനയുണ്ട്.
Keywords: Payyannur, Accident, Obituary, ബൈക്ക്, അധ്യാപകന്, മരിച്ചു, ഭാര്യ, ഗുരുതരം, പയ്യന്നൂര്‍