Obituary | അവധിക്ക് സ്‌കൂള്‍ അടച്ചപ്പോള്‍ ഭര്‍ത്താവ് ജോലി ചെയ്യുന്ന പുതുച്ചേരിയിലേക്ക് പോയ അധ്യാപിക അസുഖം ബാധിച്ച് മരിച്ചു
* ബളാല്‍ ഹയര്‍ സെകൻഡറി സ്‌കൂളില്‍ പ്ലസ് ടു താത്കാലിക അധ്യാപികയായിരുന്നു
ബളാല്‍: (KasaragodVartha) അവധിക്ക് സ്‌കൂള്‍ അടച്ചപ്പോള്‍ ഭര്‍ത്താവ് ജോലി ചെയ്യുന്ന പുതുച്ചേരിയിലേക്ക് പോയ അധ്യാപിക അസുഖത്തെ തുടർന്ന് മരിച്ചു. ബളാലിലെ ഇഞ്ചിയില്‍ ഹൗസില്‍ രാഗേഷ് ബാബുവിന്റെ ഭാര്യ വി ആര്‍ വ്യന്ദ (34) ആണ് മരിച്ചത്. ബളാല്‍ ഹയര്‍ സെകൻഡറി സ്‌കൂളില്‍ പ്ലസ് ടു താത്കാലിക അധ്യാപികയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് വൃന്ദ പുതുച്ചേരിയിലെത്തിയത്. അവിടെ വെച്ച് ഡെങ്കിപ്പനി ബാധിക്കുകയായിരുന്നു. തുടർന്ന് പുതുച്ചേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൃന്ദ വെളളിയാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം വെള്ളിയാഴ്ച രാത്രി 12 മണിയോടെ ബളാലിലെത്തിക്കും. ശനിയാഴ്ച രാവിലെ 10 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
പി എസ് സി പരീക്ഷക്കുവേണ്ടിയുള്ള പരിശീലനം നടത്തിവരുന്നതിനിടെയാണ് വ്യന്ദ വിടവാങ്ങിയത്. ഏക മകള്‍ ധ്വനി വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്‌ലവര്‍ ഇൻഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ് ശാന്ത.