അധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
May 5, 2020, 12:06 IST
വിദ്യാനഗര്‍: (www.kasargodvartha.com 05.05.2020) അധ്യാപകന്‍ ഹൃദയാഘാതത്തെ തുര്‍ന്ന് മരിച്ചു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകന്‍ വിജി തോമസ് (50) ആണ് മരിച്ചത്. കടുമേനി സ്വദേശിയായ വിജി തോമസ് കുടുംബസമേതം വിദ്യാനഗര്‍ ഉദയഗിരിയിലാണ് താമസം. രാവിലെ ഉറക്കമുണരാത്തതിനെ തുടര്‍ന്ന് ഭാര്യ വിളിച്ചപ്പോള്‍ ഒരു ഭാഗം തളര്‍ന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
കടുമേനിയിലെ ഇയ്യപ്പാട്ട് തോമസിന്റെ മകനാണ്. ഭാര്യ: ജോബി (അധ്യാപിക, ജയ് മാതാ സ്‌കൂള്‍, കാസര്‍കോട്). മക്കള്‍: റോണ്‍ തോമസ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, കോട്ടയം), അന്റിയ തോമസ് (ഏഴാം തരം വിദ്യാര്‍ത്ഥി, ജയ് മാത സ്‌കൂള്‍). 1999 ലാണ് സര്‍വീസില്‍ കയറിയത്.
Keywords: Kasaragod, Kerala, news, Death, Obituary, Teacher, Teacher died due to cardiac arrest
< !- START disable copy paste -->