തോട്ടത്തില്‍ വെച്ച് പാമ്പുകടിയേറ്റ അങ്കണ്‍വാടി അധ്യാപിക മരണപ്പെട്ടു
Feb 20, 2020, 13:37 IST
കുമ്പള: (www.kasargodvartha.com 20.02.2020) തോട്ടത്തില്‍ വെച്ച് പാമ്പുകടിയേറ്റ അങ്കണ്‍വാടി അധ്യാപിക മരണപ്പെട്ടു. ആണ്ട്യത്തടുക്ക അങ്കണ്‍വാടിയിലെ അധ്യാപിക പ്രമീള (55) ആണ് മരിച്ചത്. ബുധനാഴ്ച അങ്കണ്‍വാടിയില്‍ നിന്നും വന്ന ശേഷം വൈകിട്ട് ആറു മണിയോടെ തോട്ടത്തില്‍ പോയതായിരുന്നു പ്രമീള. ജോലി ചെയ്തുകൊണ്ടിരിക്കെ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജയ ഷെട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: പ്രഷീദ് ഷെട്ടി, മനീഷ് ഷെട്ടി. അധ്യാപികയുടെ ആക്‌സ്മികമായ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
Keywords: Kasaragod, Kerala, news, Death, Obituary, Snake, snake bite, Teacher died after snake bite
< !- START disable copy paste -->