city-gold-ad-for-blogger
Aster MIMS 10/10/2023

Funeral | ഹരിത രാഷ്ട്രീയത്തിന്റെ അമരക്കാരന് വിട; ടി ഇ അബ്ദുല്ലയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി

തളങ്കര: (www.kasargodvartha.com) മുസ്ലിം ലീഗ് കാസകോട് ജില്ലാ പ്രസിഡണ്ടും മുൻ നഗരസഭാ ചെയർമാനുമായ ടിഇ അബ്ദുല്ലയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിടവാങ്ങിയ ടിഇ അബ്ദുല്ലയുടെ മൃതദേഹം തുടർന്ന് കോഴിക്കോട് സിഎച് സെന്ററിൽ എത്തിച്ചിരുന്നു. ഇവിടെ മൃതദേഹത്തിൽ പാർടി പതാക പുതപ്പിച്ച് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകി.

Funeral | ഹരിത രാഷ്ട്രീയത്തിന്റെ അമരക്കാരന് വിട; ടി ഇ അബ്ദുല്ലയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി

 രാത്രി 9.45 മണിയോടെ മൃതദേഹം തളങ്കരയിലെ വീട്ടിലെത്തിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത രംഗത്തുള്ളവരും സാധാരണക്കാരും അടക്കം അനവധി പേരാണ് തളങ്കരയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ മൃതദേഹം തളങ്കര മാലിക് ദീനാർ വലിയ ജുമാ മസ്‌ജിദിൽ എത്തിച്ചു. അപ്പോഴേക്കും പള്ളിയും അകവും പുറവും ജനനിബിഢമായിരുന്നു. ഒന്നിലധികം തവണ മയ്യിത്ത് നിസ്‌കാരങ്ങൾ നടന്നു.

ആദ്യ മയ്യിത്ത് നിസ്‌കാരത്തിന് കാസർകോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ നേതൃത്വം നൽകി. തളങ്കര മാലിക് ദീനാർ മസ്‌ജിദ്‌ ഖത്വീബ്‌ മജീദ് ബാഖവി പ്രാർഥന നടത്തി. സമൂഹത്തിന്റെ നാനാതുറകളിലുള്ള നേതാക്കൾ സംബന്ധിച്ചു. ഒഴുകിയെത്തിയ ജനങ്ങളെ നിയന്ത്രിക്കാൻ മുസ്ലിം ലീഗ് നേതാക്കളും വൈറ്റ് ഗാർഡ് അംഗങ്ങളും ഏറെ പാടുപെട്ടു.

Funeral | ഹരിത രാഷ്ട്രീയത്തിന്റെ അമരക്കാരന് വിട; ടി ഇ അബ്ദുല്ലയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി

Keywords:  Latest-News, Top-Headlines, Kasaragod, News, Political-News, Died, Obituary, Muslim-league, TE Abdulla, Thalangara, TE Abdulla's funeral held.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia