city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേ­ശ്വരം രാജാ­വ് ടി.­സി. കൃഷ്ണ­വര്‍മ്മ വലി­യ­രാജ കാ­ലം­ചെ­യ്തു

നീലേ­ശ്വരം രാജാ­വ് ടി.­സി. കൃഷ്ണ­വര്‍മ്മ വലി­യ­രാജ കാ­ലം­ചെ­യ്തു
നീലേ­ശ്വ­രം: നീലേ­ശ്വരം രാജ­വം­ശ­ത്തിലെ മൂത്ത­കൂര്‍ രാജാവ് തളി­യില്‍ ക്ഷേത്ര­ത്തിനു സമീപം യദു­കു­ല­ത്തിലെ ടി.­സി. കൃഷ്ണ­വര്‍മ്മ വലി­യ­രാജ (93) കാ­ലം­ചെ­യ്തു. സംസ്‌കാ­രം ചൊ­വാഴ്­ച വെ­കിട്ട് രാജ­കു­ടും­ബ­ത്തിന്റെ ശ്മശാ­ന­ത്തില്‍. രാജാസ് ഹയര്‍സെ­ക്കന്‍ഡറി സ്‌കൂളിലെ റിട്ട. പ്രധാന അധ്യാ­പ­ക­നാ­ണ്.

1994 ല്‍ സ്‌കൂള്‍ മാനേ­ജ­രാ­യി. 2007 ല്‍ വലി­യ­രാജയായി സ്ഥാ­ന­മേറ്റു. തളി­യില്‍, പടി­ഞ്ഞാ­റ്റം­കൊ­ഴുവല്‍ കോട്ടം വേട്ട­ക്കൊ­രു­മ­കന്‍ ക്ഷേത്ര­ങ്ങ­ളുടെ ട്രസ്റ്റി ആയി­രു­ന്നു. മല­ബാര്‍ ദേവസ്വം ബോര്‍ഡ് ഇട­പെട്ട് രണ്ടു വര്‍ഷം മുന്‍പ് ഇദ്ദേ­ഹത്തെ ട്രസ്റ്റി സ്ഥാനത്തു നിന്നു നീക്കി­യത് വിവാദം ഉയര്‍ത്തി­യി­രു­ന്നു. നിര­വധി തെയ്യം കലാ­കാ­ര­ന്മാര്‍ക്കു പട്ടും വളയും സ്ഥാന­ചി­ഹ്ന­ങ്ങളും ആചാ­ര­സ്ഥാ­ന­ങ്ങളും കല്‍പിച്ചു കൊടു­ത്തു.

രാജാസ് സ്‌കൂള്‍ സ്ഥാപ­കന്‍ ഇംഗ്‌ളീഷ് തമ്പു­രാന്റെ പ്രതിമ സ്‌കൂള്‍ വള­പ്പില്‍ നിര്‍മിച്ച യുവ ശില്‍പി പ്രഭന്‍ നീലേ­ശ്വ­രത്തിനു മര­ണ­ത്തിനു തലേന്നാണു അനു­മോ­ദനം നല്‍കി­യ­ത്. ഭാര്യ: പി. രുക്മിണി അമ്മ. മക്കള്‍: പി. ഗോപി­നാ­ഥന്‍ നായര്‍ (റി­ട്ട. അധ്യാ­പ­കന്‍, രാജാസ് ഹയര്‍സെ­ക്കന്‍ഡറി സ്‌കൂള്‍), പി. രാജേ­ന്ദ്രന്‍ നായര്‍ (എന്‍ജി­നി­യര്‍, മുംബൈ), ഡോ. പി. നരേ­ന്ദ്രന്‍ നായര്‍ (ഡെപ്യൂട്ടി ഡയ­റ­ക്ടര്‍, മൃഗ­സം­ര­ക്ഷണ വകു­പ്പ്), കാമാക്ഷി (തേര്‍വ­യല്‍).­ മ­രു­മ­ക്കള്‍: എന്‍.­ടി. ഉമ (കൂ­ത്തു­പ­റ­മ്പ്), ഐ. കമ­ലിനി (ഇ­രി­ങ്ങാ­ല­ക്കു­ട), കെ.­പി. സുജാത (കാ­ങ്കോല്‍), ഇ. രാധാ­കൃ­ഷ്ണന്‍ നമ്പ്യാര്‍ (വിജയ ബാ­ങ്ക് റി­ട്ട. ഉ­ദ്യോ­ഗസ്ഥന്‍)

Keywords: Nileshwaram, Obituary, Kasaragod, Kerala, T.C. Krishnavarma Valiyaraja, King, Malayalam News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia