മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി മരിച്ചു
Jan 8, 2012, 14:39 IST
കാസര്‍കോട്: മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. കാറഡുക്ക ശാന്തിനഗറില്‍ താമസക്കാരനായ ഗോപാലന് (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ഭാര്യ വീട്ടില്‍ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓടികൂടിയ നാട്ടുകാര്‍ തീയണച്ച ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിട്ടുമാറാത്ത ശ്വാസ തടസ്സത്തില്‍ മനംനൊന്താണ് ആത്മഹത്യചെയ്യാനുള്ള കാരണമെന്ന് പോലീസ് പറഞ്ഞു. ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മണ്ണെണ്ണ ഒഴിച്ച് തമിഴ്നാട് സ്വദേശി ആത്മഹത്യയ്ക്ക് ശ്രമിച്ചു
മണ്ണെണ്ണ ഒഴിച്ച് തമിഴ്നാട് സ്വദേശി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Keywords: suicide, Kasaragod, Obituary, Tamil-native