റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ട തമിഴ്നാട് സ്വദേശി ആശുപത്രിയില്‍ മരിച്ചു
Oct 14, 2016, 10:38 IST
കാസര്‍കോട്: (www.kasargodvartha.com 14/10/2016) റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ട തമിഴ്നാട് സ്വദേശി ആശുപത്രിയില്‍ മരിച്ചു. തമിഴ്നാട് കള്ളകുറിച്ചി കണ്ടലെ സ്വദേശിയും തളങ്കര ഖാസിലൈനില്‍ താമസക്കാരനുമായ ശക്തിവേലാ (30) ണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ടാണ് ശക്തിവേലിനെ തായലങ്ങാടിയില്‍ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കൂലിപ്പണിക്കാരനായിരുന്നു.

Keywords: Kasaragod, Kerala, Death, Obituary, Tamil Nadu Native, Road, Hospital, Thalangara, Khazilane, Tamil Nadu native dies in Kasaragod.