തയ്യല്‍ കടയുടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Mar 9, 2020, 12:22 IST
കാസര്‍കോട്: (www.kasargodvartha.com 09.03.2020) തയ്യല്‍ കടയുടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ വെനങ്ങാട്ടെ നാരായണന്‍ നായരെ (57) യാണ് കോട്ടക്കണ്ണിയിലെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. നേരത്തെ ബോംബെയില്‍ ജോലി ചെയ്തുവന്നിരുന്ന നാരായണന്‍ നായര്‍ ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തി കോട്ടക്കണ്ണിയില്‍ ടൈലറിംഗ് കട തുടങ്ങിയത്.
പരേതരായ കുഞ്ഞമ്പു നായര്‍- തമ്പായി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: വനജ. മക്കളില്ല. സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, കാര്‍ത്യായനി അമ്മ, നാരായണി, കമ്മാടത്ത്, രാമചന്ദ്ര നായര്‍, മധുനായര്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, news, Death, Hanged, Obituary, Tailor found dead hanged
< !- START disable copy paste -->