city-gold-ad-for-blogger

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ അന്തരിച്ചു; വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടും

കോഴിക്കോട്: (www.kasargodvartha.com  10.02.2022) വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ (79) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 11 മണിയോടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
  
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ അന്തരിച്ചു; വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടും


നസറുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചിച്ച് വെള്ളിയാഴ് സംസ്ഥാന വ്യാപകമായി വ്യാപാരികൾ കടകൾ അടച്ചിടുമെന്ന് നേതാക്കൾ അറിയിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.

മൂന്ന് പതിറ്റാണ്ട് കാലം വ്യാപാരി സംഘടനയെ നയിച്ച നസറുദ്ദീൻ സാധാരണക്കാരായ വ്യാപാരികൾക്ക് വേണ്ടി ശക്തമായ തീരുമാനങ്ങളും നിലപാടുകളുമായാണ് മുന്നോട്ട് പോയത്. കേരളത്തിൽ ടാക്സിൻ്റെ പേരിൽ വിൽപ്പന നികുതി ഉദ്യോഗസ്ഥർ റെയിഡിൻ്റെ പേരിൽ കടകൾ കയറിയിറങ്ങി വ്യാപാരികളെ ദ്രോഹിച്ചപ്പോൾ ശക്തമായ സമരങ്ങൾ പ്രഖ്യാപിച്ച് അതിനെ ചെറുത്ത് തോൽപ്പിക്കുകയായിരുന്നു.

ഹിന്ദുസ്ഥാൻ ലിവർ, കൊക്കകോള, പെപ്സി പോലുള്ള കുത്തക കമ്പനികളുടെ ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിച്ചു കൊണ്ട് വ്യാപാരികളെ ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ സമരങ്ങൾ നടത്തിയും ശ്രദ്ധേയനായിരുന്നു. ഹർത്താലും ബന്ദും പ്രഖ്യാപിക്കുമ്പോൾ കടകൾ തുറന്ന് പ്രവർത്തിക്കാൻ അദ്ദേഹം നൽകിയ ആഹ്വാനം അദ്ദേഹത്തിൻ്റെ നേതൃപാടവത്തിന് ഉദാഹരണമായിരുന്നു.

ഏറ്റവുമൊടുവിൽ കൊവിഡ് കാലത്ത് കടകൾ അടച്ചിടുന്നതിനെതിരെയും അദ്ദേഹം നടത്തിയ ആഹ്വാനവും ഇടപെടലും സർക്കാരിൻ്റെ കണ്ണ് തുറപ്പിച്ചിരുന്നു. നസറുദ്ദീൻ്റെ മരണത്തിൻ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചിച്ചു.

Keywords:  Kerala, Kozhikode, News, Top-Headlines, Death, Obituary, Hospital, T Nasarudheen passed away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia