city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ഏരിയാ കമ്മിറ്റി അംഗം ടി എ മുഹമ്മദ് കുഞ്ഞി നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 02/08/2016) ചൂരി സ്വദേശിയും ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ഏരിയാ കമ്മിറ്റി അംഗവുമായ ഉളിയത്തടുക്ക റഹ് മത്ത് നഗറിലെ ടി എ മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണം.

ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ഏരിയാ കമ്മിറ്റി അംഗം ടി എ മുഹമ്മദ് കുഞ്ഞി നിര്യാതനായിമീഡിയവണ്‍ ചാനല്‍ ഏരിയാ കോഓഡിനേറ്റര്‍ കൂടിയാണ്. കാസര്‍കോട് ഫൈഡ്രെ ക്ലബ്ബ് സ്ഥാപക മെമ്പറായിരുന്നു. നേരത്തെ പഴയ ബസ് സ്റ്റാന്‍ഡിലെ അനീസ ബുക്ക് സ്റ്റാളില്‍ ജോലി ചെയ്തിരുന്നു. പരേതരായ ടി എം അബ്ദുല്ലയുടേയും ദൈനബിയുടേയും മകനാണ്. ഭാര്യ: ബീഫാത്വിമ. മക്കള്‍: സിറാജുല്‍ ഹസന്‍, അബ്ദുല്‍ ബാസിത് (ഇരുവരും റോയല്‍സില്‍ക്‌സ് കാസര്‍കോട്), നിസാര്‍ (ദുബൈ), റസിയ, വഹീദ, സൈനബ.

മരുമക്കള്‍: ഫസല്‍ റഹ് മാന്‍ (ദുബൈ), മൊയ്തു അണങ്കൂര്‍, സഫിയ തളങ്കര. സഹോദരങ്ങള്‍: ശരീഫ്, അബ്ദുര്‍ റഹ് മാന്‍, സത്താര്‍, അബ്ദുല്‍ ഷുക്കൂര്‍, ബീവി, സുഹ്‌റ, ഖൈറുന്നിസ, സൈഫുന്നിസ, അസ്മ, ഫരീദ, പരേതയായ ആഇശ. മൃതദേഹം ചൊവ്വാഴ്ച രാത്രി ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Jamaathe-Islami, Leader, Obituary, Choori, TA Muhammed Kunhi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia