പള്ളി ഇമാം റോഡരികില്‍ കുഴഞ്ഞുവീണ് മരിച്ചു
Apr 5, 2016, 14:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 05.04.2016) പള്ളി ഇമാം റോഡരികില്‍ കുഴഞ്ഞു വീണ് മരിച്ചു. വള്‍വക്കാട് ജമാഅത്ത് മഹല്ലില്‍ കക്കുന്നം പള്ളി ഇമാം ടി. അലവി മൗലവി (50)യാണ് യാത്രയ്ക്കിടെ കോഴിക്കോട് ഫറോക്കില്‍ റോഡില്‍ കുഴഞ്ഞുവീണു മരിച്ചത്. മഞ്ചേരി ഇളങ്കോട് സ്വദേശിയാണ്.
കൈക്കോട്ടുകടവ്, പൂവളപ്പ്, തലിച്ചാലം എന്നീ പള്ളികളില്‍ നേരത്തെ ഇയാള്‍ ഇമാമായി ജോലി ചെയ്തിട്ടുണ്ട്. വള്‍വക്കാട് അന്‍വാറുല്‍ ഇസ്ലാം മദ്രസ അധ്യാപകനാണ്. തിങ്കളാഴ്ച പട്ടാമ്പിയില്‍ പോയി സുഹൃത്തിനെ കണ്ട് വൈകിട്ട് തൃക്കരിപ്പൂരിലേക്ക് മടങ്ങി വരുമ്പോള്‍ ഫറോക്കില്‍ വെച്ച് റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി തൃക്കരിപ്പൂരിലെത്തിച്ചു. ഭാര്യ തളിച്ചാലത്തെ ഫാത്വിമ. മക്കള്‍: സഫ് വാന്‍ (വിദ്യാര്‍ത്ഥി), സുഫൈറ. മരുമകന്‍: അബ്ദുല്‍ ഗഫൂര്‍ ചെമ്പ്രകാനം. മാതാവ് ഫാത്വിമ മഞ്ചേരി. പിതാവ് പരേതനായ മൂസാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, അബ്ദുല്‍ ജലീല്‍, യൂസഫ്, അലി, സഫിയ.
മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വള്‍വക്കാട് ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Trikaripur, Death, Masjid, Kozhikode, Obituary, Valvakkad, T Alavi Maulavi.