ഊജംപദവിലെ ടി. അബ്ദുല്ല ഹാജി നിസാന്‍ നിര്യാതനായി
Feb 21, 2016, 09:00 IST
പുത്തിഗെ: (www.kasargodvartha.com 21/02/2016) സുന്നീ പ്രവര്‍ത്തകനും പൗര പ്രമുഖനുമായ ഊജംപദവിലെ ടി. അബ്ദുല്ല ഹാജി നിസാന്‍ (48) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച 12 മണിയോടെയായിരുന്നു അന്ത്യം. എസ് വൈ എസ് കുമ്പള സോണ്‍ കൗണ്‍സിലറും, ഊജംപദവ് സുന്നീ സെന്റര്‍, പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ എന്നിവയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
പരേതനായ ടി.എ അബ്ദുര്‍ റഹ് മാന്‍ ഹാജിയുടെയും ഉമ്മുസല്‍മയുടെയും മകനാണ്. ഭാര്യ: സഫിയ അംഗഡിമുഗര്‍. മക്കള്‍: സഫലത്ത്, സഫറീന, ഷഹാന, നവാസ് റഹ്മാന്‍, നിസാം (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ടി. മുഹമ്മദ് കുഞ്ഞി ഹാജി, ടി. ഹമീദ്, ടി. അബൂബക്കര്‍, ആയിഷ, കുഞ്ഞലീമ, മൈമൂന, മിസ് രിയ്യ.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി, സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ കര, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹമ്മദലി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ വീട്ടിലെത്തി അനുശോചിച്ചു. മൃതദേഹം ഊജംപദവ് ബദ്‌രിയ്യ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Puthige, Obituary, SSF, T Abdulla Haji Nisan.