പീഡനം കാരണം സ്വന്തം വീട്ടിലേക്ക് പോയി, ഫോണ്‍ വിളിയിലൂടെയും സന്ദേശമയച്ചും പീഡനം തുടര്‍ന്നു, ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
Nov 13, 2017, 11:16 IST
തിരുവനന്തപുരം: (www.kasargodvartha.com 13/11/2017) ഭര്‍തൃവീട്ടിലെ പീഡനംമൂലം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇടിച്ചക്കപ്ലാമുട് ഗായത്രി ഭവനില്‍ ഗായത്രി (25) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പനച്ചമുട് അരുണ്‍നിവാസില്‍ അരുണ്‍കുമാര്‍ (28) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഗായത്രിയുടെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാവും സഹോദരനും ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു തൂങ്ങിമരണം. 2016 ജൂലൈ 16നാണ് ഗായത്രിയും അരുണ്‍കുമാറും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം നടന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ഇരുവരും തമ്മില്‍ ഭിന്നതകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
മാനസിക പീഡനം രൂക്ഷമായതോടെ ഗായത്രി സ്വന്തം വീട്ടിലെത്തിയിരുന്നു. പിന്നീട് ഫോണ്‍ വിളിയിലൂടെയും സന്ദേശമയച്ചും പീഡനം തുടര്‍ന്നതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗായത്രിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Top-Headlines, Suicide, Police, House, Death, Gayathri, Suicide case; husband arrested,Obituary, Crime,