ഭര്‍തൃവീട്ടില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു
Nov 14, 2016, 12:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/11/2016) ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ആറങ്ങാടി നിലാങ്കരയിലെ ഓട്ടോ ഡ്രൈവര്‍ രതീഷിന്റെ ഭാര്യ നിധീഷ (28) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിധീഷ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.
ദേഹത്ത് 60 ശതമാനവും പൊള്ളലേറ്റ നിധീഷയെ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. കല്ലൂരാവിയിലെ ബാലന്‍ - ശാരത ദമ്പതികളുടെ മകളാണ് നിധിഷ. മക്കള്‍: വൈഷ്ണവ്, വൈഗ. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kasaragod, Kerala, Obituary, Died, Suicide Attempt, Death, Injured, Housewife, Suicide attempt: housewife dies