തെങ്ങില്‍ നിന്ന് വീണ് കിടപ്പിലായിരുന്ന തെങ്ങുകയറ്റതൊഴിലാളി മരിച്ചു
Mar 20, 2013, 19:49 IST
ഹരിപുരം: തെങ്ങില്‍ നിന്ന് വീണ് നാലുവര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലായ ഗൃഹനാഥന്‍ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. പുല്ലൂര്‍ തടത്തിലെ സുധാകരനാ(50)ണ് മരണപ്പെട്ടത്.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന സുധാകരന്‍ നാലുവര്‍ഷം മുമ്പ് പൊയ്‌നാച്ചിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങില്‍ നിന്നും താഴെ വീഴുകയായിരുന്നു. നട്ടെല്ലിന് ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായ സുധാകരന്‍ മാസങ്ങളോളം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. പിന്നീട് വീട്ടിലേക്ക് തിരിച്ച് കൊണ്ടുവന്നുവെങ്കിലും എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ സുധാകരന്‍ ശരീരമാസകലം തളര്‍ന്ന് കിടപ്പിലാകുകയായിരുന്നു.
പലതരത്തിലുള്ള ചികിത്സകള്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. സുധാകരന് ചിലയിടങ്ങളില്‍ നിന്ന് ചെറിയതോതില്‍ സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചെങ്കിലും അധികാരികളില്‍ നിന്നും യാതൊരു വിധത്തിലുള്ള സാമ്പത്തിക ആനുകൂല്യങ്ങളും കിട്ടിയിരുന്നില്ല.
തെങ്ങ് കയറ്റ ജോലിവഴി സുധാകരന് ലഭിച്ചിരുന്ന വരുമാനമാണ് കുടുംബത്തെ താങ്ങി നിര്‍ത്തിയിരുന്നത്. ഭാര്യ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലി ചെയ്ത് തുടങ്ങിയതോടെയാണ് കുടുംബം പട്ടിണി കൂടാതെ കഴിഞ്ഞ് പോകുന്നത്. ഒരാഴ്ച മുമ്പ് അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സുധാകരന്‍ തീര്‍ത്തും അവശനിലയിലായിരുന്നു. ഭാര്യ മാധവി. മക്കള്‍: സുമ, സൗമ്യ, സുജിത്ത്.

Keywords: Haripuram, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News