മകന്റെ പിറന്നാള്‍ ദിനത്തില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കോളജ് വിദ്യാര്‍ത്ഥിനിയായ യുവതി മരിച്ചു
Feb 12, 2015, 15:48 IST
രാജപുരം: (www.kasargodvartha.com 12/02/2015) മകന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ് കോളജ് വിദ്യാര്‍ത്ഥിനിയായ യുവതി മരിച്ചു. ബളാന്തോട് പുലിക്കടവിലെ ദാസപ്പന്‍-രാജമ്മ ദമ്പതികളുടെ മകള്‍ ആതിര (21)യാണ് മരിച്ചത്.
രാജപുരം സെന്‍ പയസ് ടെന്‍ത്ത് കോളേജിലെ ബി.എ. ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആതിര. ഗള്‍ഫുകാരനായ കുറ്റിക്കോല്‍ സ്വദേശി ശിശുപാലന്റെ ഭാര്യയാണ് ആതിര.
ബൈക്കോടിച്ച സഹോദരന്‍ അനൂപിനെ ഗുരുതരമായ പരിക്കുകളോടെ കാഞ്ഞങ്ങാട് കൃഷ്ണമെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടം. മകന്‍ കാര്‍ത്തികന്റെ ഒന്നാം പിറന്നാള്‍ ദിനമായിരുന്നു വ്യാഴാഴ്ച. രാവിലെ മകനെയും കൂട്ടി ബളാന്തോട് മായത്തി ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടം നടക്കുമ്പോള്‍ മകന്‍ കാര്‍ത്തിക് അമ്മയുടെ മടിത്തട്ടിലായിരുന്നു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ആതിരയുടെ മരണ വിവരമറിഞ്ഞ് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെടുമെന്ന് ബന്ധുക്കളെ അറിയിച്ചു.
ആതിരയുടെ മരണം സഹപാഠികള്‍ക്കും വിശ്വസിക്കാനായില്ല. ആതിരയുടെ മരണ വിവരം അറിഞ്ഞ് സഹപാഠികള്‍ കൂട്ടത്തോട്ടെ കൃഷ്ണ മെഡിക്കല്‍ സെന്ററിലെത്തിയപ്പോള്‍ പലര്‍ക്കും നിയന്ത്രണം വിട്ടുപൊട്ടികരഞ്ഞു.

Keywords: Accident, College Student, Accident, College, Student, Obituary, Rajapuram, kasaragod, Kerala.