Student died | ഓണനാളില്‍ ബൈക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
Sep 12, 2022, 19:08 IST
ബദിയഡുക്ക: (www.kasargodvartha.com) ഓണനാളില്‍ ബൈക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. നാരംപാടിയില്‍ വാടക ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന നാരായണന്‍-പുഷ്പ ദമ്പതികളുടെ മകന്‍ മിഥുന്‍രാജ് (16) ആണ് മരിച്ചത്. ഇരിയണ്ണി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു മിഥുന്‍.
കാസര്‍കോട് നിന്നും ആലംപാടിയിലേക്കുള്ള യാത്രയിക്കിടെ കൊല്ലങ്കാനയില്‍ വെച്ച് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പിന്‍സീറ്റ് യാത്രക്കാരനായിരുന്ന മിഥുന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്കും മറ്റും പരിക്കേറ്റ മിഥുനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗ്ളുറു യൂണിറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു.
നിര്‍ധന കുടുംബാഗം ആയതിനാല്‍ ചികിത്സയ്ക്കുള്ള പണം നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കിയിരുന്നു. തിങ്കളാഴ്ച പുലര്‍ചെയാണ് മിഥുന്‍ വിട പറഞ്ഞത്. മൃതദേഹം വിട്ടുകിട്ടാന്‍ പണമില്ലാത്തതിനാല്‍ നാട്ടുകാര്‍ സഹായിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
സഹോദരങ്ങള്‍: പുഷ്പരാജ്, ജയപ്രസാദ്.

You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Accident, Death, Student who was undergoing treatment died.
< !- START disable copy paste -->