Student died | ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു; അപകടത്തില്‍ പെട്ടത് സുഹൃത്തിനെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നതിനിടെ
Oct 20, 2022, 20:23 IST
ഉപ്പള: (www.kasargodvartha.com) ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയും ഉപ്പള ബേക്കൂര്‍ ഒബര്‍ലയിലെ മുഹമ്മദ് കുഞ്ഞി - നഫീസ ദമ്പതികളുടെ മകനുമായ ജസീലുദ്ദീന്‍ (23) ആണ് മരിച്ചത്. എംഎസ്എഫ് ബേക്കൂര്‍ യൂനിറ്റ് ട്രഷററും നെഹ്റു കോളജ് യൂനിറ്റ് ഭാരവാഹിയുമാണ് ജസീലുദ്ദീന്‍.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് കാഞ്ഞങ്ങാട്ട് വെച്ചാണ് അപകടം സംഭവിച്ചത്. കാഴ്ച പരിമിതിയുള്ള സുഹൃത്തിനെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്നതിനിടെ അമിത വേഗതയില്‍ എത്തിയ ലോറി ജസീലുദ്ദീനെ ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജസീലുദ്ദീനെ ഉടന്‍ സമീപത്തെ ആശുപത്രിയിലും തുടര്‍ന്ന് മംഗ്‌ളൂറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം രാത്രി മണിയോടെ ബേക്കൂര്‍ ഒബര്‍ല ബദ്രിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സഹോദരങ്ങള്‍: ജലാലുദ്ദീന്‍, ജംശീര്‍.

Keywords: Latest-News, Kerala, Kasaragod, Uppala, Top-Headlines, Accident, Obituary, Died, Treatment, Student, MSF, Student who seriously injured after lorry collision, died.
< !- START disable copy paste -->