Obituary | വിദ്യാർഥിനി അസുഖത്തെ തുടർന്ന് മരിച്ചു
Updated: Nov 25, 2024, 14:48 IST
Photo: Arranged
● ബഹ്‌റൈനിൽ പ്രവാസിയായ സെയ്‌ദ് - ജമീല ദമ്പതികളുടെ മകളാണ്.
● ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു.
● സ്‌കൂളിന് തിങ്കളാഴ്ച അവധി നൽകി
ചെർക്കള: (KasargodVartha) വിദ്യാർഥിനി അസുഖത്തെ തുടർന്ന് മരിച്ചു. ബഹ്‌റൈനിൽ പ്രവാസിയായ പൈക്കത്തെ സെയ്‌ദ് - ജമീല ദമ്പതികളുടെ മകൾ പി എസ് ഫാത്വിമ (13) യാണ് മരിച്ചത്. ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
രണ്ട് ദിവസങ്ങളായി അസുഖത്തെ തുടർന്ന് മംഗ്ളൂറിലെയും കാസർകോട്ടെയും ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ പൈക്ക ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഫാത്വിമയുടെ അപ്രതീക്ഷിത വിയോഗം ഉറ്റവരെയല്ലാം കണ്ണീരിലാഴ്ത്തി. മരണത്തെ തുടർന്ന് ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്‌കൂളിന് തിങ്കളാഴ്ച അവധി നൽകിയിട്ടുണ്ട്.
#RIPFathima, #Cherkkal, #Kerala, #studentdeath, #obituary