Obituary | അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർഥിനി വിടവാങ്ങി
● ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു.
● കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
● സ്‌കൂളിന് അവധി നൽകി.
പൊയിനാച്ചി: (KasargodVartha) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി വിടവാങ്ങി. ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർഥിനി പൊയിനാച്ചി പൂക്കുന്നത്തെ റമീസ തസ്‌നീമ (16) യാണ് മരിച്ചത്. നേരത്തെ അസുഖത്തെ തുടർന്ന് ഏറെനാൾ ചികിത്സയിലായിരുന്നു.
പിന്നീട് കാര്യമായ പുരോഗതിയുണ്ടായെങ്കിലും റമീസയുടെ ആരോഗ്യം അടുത്തിടെ വീണ്ടും മോശമാവുകയായിരുന്നു. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
ബാര തൊട്ടിയിലെ (പൊയിനാച്ചി പൂക്കുന്നത്ത്) കെ ഹുസൈൻ - കെ എ ഫാത്വിമത് റസീന ദമ്പതികളുടെ മകളാണ്. റമീസയുടെ വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും അധ്യാപകരെയും സഹപാഠികളെയും ദുഃഖത്തിലാഴ്ത്തി. മരണപ്പെട്ട വിദ്യാർഥിനിയോടുള്ള ആദരസൂചകമായി വ്യാഴാഴ്‌ച സ്‌കൂളിന് അവധി നൽകിയിട്ടുണ്ട്.
#RIPRameesa, #StudentDeath, #KasaragodNews, #KeralaNews, #SchoolObituary