നുള്ളിപ്പാടിയില്‍ ബൈക്ക് യാത്രക്കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥി ലോറി കയറി മരിച്ചു
Dec 19, 2013, 21:30 IST
കാസര്‍കോട്: നുള്ളിപ്പാടിയില്‍ ബൈക്ക് യാത്രക്കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥി ലോറി കയറി മരിച്ചു. അടുക്കത്ത്ബയല്‍ ഇഖ്‌വാന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് സമീപത്തെ അബ്ദുല്‍ അസീസ് - ബീവി ദമ്പതികളുടെ മകന്‍ അഫ്‌സല്‍ (18) ആണ് മരിച്ചത്.
തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അഫ്‌സല്‍. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ നുള്ളിപ്പാടി ജുമാമസ്ജിദിന് സമീപം ദേശീയ പാതയിലാണ് അപകടം. കാസര്‍കോട് ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്ന അഫ്‌സല്‍ ഒരു ബസിനെ മറികടന്നുവന്ന ലോറി ഇടിക്കാതിരിക്കാന്‍ ഡിവൈഡറിന് സമീപത്തേക്ക് ഒതുക്കിയപ്പോള്‍ ഡിവൈഡറിലിടിച്ച് തെറിച്ചു വീഴുകയായിരുന്നു. ലോറിയുടെ പിന്‍ചക്രം ദേഹത്ത് കയറി തല്‍ക്ഷണം മരണം സംഭവിച്ചു.
ഓടിക്കൂടിയവര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. ഏക സഹോദരന്‍ ഫഹാസ്.
Photos: Zubair Pallickal
(Updated)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Afsal |

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752