വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍
Mar 16, 2015, 11:07 IST
സീതാംഗോളി: (www.kasargodvartha.com 16/03/2015) വിദ്യാര്‍ത്ഥിനിയെ വീട്ടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സീതാംഗോളി ചൌക്കാറിലെ നാരായണ - അനിത ദമ്പതികളുടെ മകള്‍ രേഷ്മ (18) യെയാണ് തിങ്കളാഴ്ച രാവിലെ വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന രേഷ്മയെ രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പ്യൂട്ടര്‍ പഠനം നടത്തിവരികയായിരുന്ന രേഷ്മ കര്‍ണാടക സി.ഇ.ടി പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.
സ്‌കൂള്‍ പഠനകാലത്ത് സംസ്ഥാന തല കായിക മേളയില്‍ 5,000 മീറ്റര്‍ ഓട്ട മത്സരം, ലോംഗ്ജംപ് എന്നീ ഇനങ്ങളില്‍ ഒന്നാംസ്ഥാനം നേടി മികവ് തെളിയിച്ചിരുന്നു. ലോംഗ്ജംപില്‍ റെക്കോര്‍ഡ് പ്രകടനവും നടത്തിയിരുന്നു.

Keywords : Kasaragod, Kerala, Seethangoli, Student, Death, Well, Obituary, Reshma.