വീടുവിട്ടിറങ്ങിയ കോളജ് വിദ്യാര്‍ഥിനി കുളത്തില്‍ മരിച്ച നിലയില്‍
Feb 17, 2013, 19:03 IST
കാസര്‍കോട്: മദ്യപിച്ചെത്തിയ പിതാവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങിയ ബി.കോം വിദ്യാര്‍ത്ഥിനിയെ പഞ്ചായത്ത് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി വണ്ണാത്തിക്കണ്ടം സ്വദേശിനിയും ചെങ്കള ഇന്ദിരാനഗര്‍ വിവേകാനന്ദ സഹകരണ കോളജിലെ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ സുസ്മിത(18)യാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 10 മണിയോടെ വീട്ടിനടുത്ത പഞ്ചായത്ത് കുളത്തിലാണ് മൃതദേഹം കണ്ടത്. വണ്ണാത്തിക്കണ്ടത്തെ സെന്‍ട്രിംഗ് തൊഴിലാളി മോഹനന്റെയും കുണ്ടംകുഴിയിലെ ഹരിശ്രീ വിദ്യാലയം ജീവനക്കാരി ശാന്തയുടെയും മകളാണ് സുസ്മിത. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ മോഹനന് വീട്ടുകാരുമായി വഴക്കകൂടി. ഇതില്‍ മനംനൊന്ത സുസ്മിത ടോര്‍ച്ചുമെടുത്ത് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. മാതാവും സഹോദരങ്ങളും തടഞ്ഞപ്പോള്‍ തൊട്ടടുത്ത തറവാട് വീട്ടിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞത്.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ സുസ്മിത അവിടെ എത്തിയിട്ടില്ലെന്ന് മനസിലായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പഞ്ചായത്ത് കുളത്തിനരികില്‍ സുസ്മിതയുടെ ചെരിപ്പും, ടോര്‍ചും കണ്ടെത്തുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് എത്തിച്ചിട്ടുണ്ട്.
കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പത്താംതരത്തില്‍ പഠിക്കുന്ന ശില്പ, ഏഴാം തരത്തില്‍ പഠിക്കുന്ന സിനി എന്നിവര്‍ സഹോദരിമാരാണ്.
Keywords: Obituary, College, Student, Girl, House, kasaragod, Kundamkuzhi, Kerala, Investigation, Deadbody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Vivekanda College, Indiara Nagar, B.com, Sushmitha