കാഞ്ഞങ്ങാട്ടെ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി പയ്യന്നൂരില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍
Dec 7, 2012, 17:42 IST
പയ്യന്നൂര്‍: കാഞ്ഞങ്ങാട്ടെ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെ പയ്യന്നൂരില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ വിദ്യാര്‍ത്ഥി ആഷിക്ക് രാജനെയാണ് വെള്ളിയാഴ്ച രാവിലെ പയ്യന്നൂരിനടുത്ത് റെയില്‍പാളത്തില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിയാണ് ആഷിക്ക്‌രാജന്‍.
വിദ്യാര്‍ത്ഥി തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വിദ്യാര്‍ത്ഥി തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആഷിക്കിന്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പഠനത്തില്‍ മിടുക്കനായിരുന്ന ആഷിക്കിന്റെ മരണം സഹപാഠികളെ ദുഃഖത്തിലാഴ്ത്തി. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചിച്ച് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കിന് വെള്ളിയാഴ്ച അവധി നല്‍കി.
Keywords: Kanhangad, Polytechnic, Student, Train, Hit, Dead, Payyannur, Kasaragod, Kerala, Malayalam news.