സ്‌കൂള്‍ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍
Oct 16, 2016, 23:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/10/2016) അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരാട്ട് വയലിലെ കേബിള്‍ നെറ്റ് വര്‍ക്കിംഗ് നടത്തുന്ന സദാശിവ കിണിയുടെ മകന്‍ ത്രിവിക്രമ കിണി (10) ആണ് മരിച്ചത്.
മാവുങ്കാല്‍ പേരൂര്‍ സദ്ഗുരു പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് എല്‍ വി ടെമ്പിളില്‍ പൂജ നടക്കുന്നതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയതായിരുന്നു ത്രിവിക്രമ. പിതാവിനെ കാത്ത് ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള കുളത്തിന്റെ കല്‍പടവില്‍ ഇരുന്നപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.
ഉടന്‍ തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: സുധ. സഹോദരന്‍ വിനായക കിണി (ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി). മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Keywords : Kanhangad, Death, Obituary, Temple, Student, Kasaragod, Trivikrama Kini, Student found dead in Pond.