സ്‌കൂള്‍ വിദ്യാര്‍ത്ഥി ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍
Jun 20, 2012, 22:07 IST
Sachindas |
വൈകിട്ട് അഞ്ച് മണിയോടെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ സച്ചിന്‍ സ്‌കൂള്‍ ബേഗും കുടയും മുറിക്കുള്ളില്‍ വെച്ചശേഷം ബാത്ത് റൂമില്‍ കയറി വാതിലടക്കുകയായിരുന്നു. അല്‍പസമയം കഴിഞ്ഞ് ശബ്ദം കേട്ട് വീട്ടുകാര്‍ ബാത്ത് റൂമിന്റെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാസര്‍കോട് ജനാര്‍ദന ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ സ്ഥിരീകതരിച്ചു. മൂന്ന് ദിവസമായി സച്ചിന്‍ദാസ് ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരങ്ങള്‍: സെമിന്‍ദാസ്(മര്‍ച്ചന്റ് നേവി), സാന്ദ്ര ദാസ് (നെല്ലിക്കുന്ന് ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി).
Keywords: Kasaragod, Sachindas, Adkathbail, Chemnad, School, Student, Suicide.