ഒമ്പതാം തരം വിദ്യാര്‍ത്ഥി വീടിന്റെ മച്ചിന്‍ മുകളില്‍ തൂങ്ങി മരിച്ച നിലയില്‍
Feb 3, 2013, 14:59 IST
കാസര്‍കോട്: ഒമ്പതാം തരം വിദ്യാര്‍ത്ഥിയെ വീടിന്റെ മച്ചിന്‍ മുകളില്‍ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂര്‍ കാപ്പി വളപ്പിലെ ഗോവിന്ദന്‍-ശ്യാമള ദമ്പതികളുടെ മകന്‍ അനീഷ്(15) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പ്രൈവറ്റായി ട്യൂഷന്‍ ക്ലാസില്‍ പോയാണ് അനീഷ് പഠിക്കുന്നത്. സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
അനീഷിന്റെ അമ്മാവന്‍ പത്മനാഭന്‍ തേങ്ങ പൊതിക്കുന്ന പാരക്ക് വേണ്ടി മച്ചില്‍ കയറിയപ്പോഴാണ് അനീഷിനെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ കയര്‍ അറുത്തു മാറ്റി നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ശനിയാഴ്ച അനീഷ് ട്യൂഷന്‍ ക്ലാസിന് പോയിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്യും. അനീഷിന്റെ പിതാവ് ഗോവിന്ദന്‍ സൗദിയിലാണ്. അമ്മ ശ്യാമള കാസര്‍കോട്ടെ ഒരു കടയില്‍ ജോലി ചെയ്യുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനി അനില കുമാരി സഹോദരിയാണ്.
Keywords : Kasaragod, Student, Suicide, Kerala, Obituary, Aneesh, House, Tuition, Father, Govindan, Hospital, Kasargodvartha, Malayalam News, Malayalam Vartha, Student Found Dead Hanged.