പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Jul 31, 2016, 11:00 IST
കുണ്ടംകുഴി: (www.kasargodvartha.com 31/07/2016) പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ഷകസംഘം നേതാവും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ കുണ്ടംകുഴി താരംതട്ടയിലെ കുളിക്കരയില്‍ എം ഭാസ്‌കരന്റെ മകള്‍ പി ബി ചില്‍തമോളെയാ(17)ണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ ബന്ധു ബീംബുങ്കാല്‍ അമ്മംകോട്ടെ അനിതകുമാരി വെള്ളിയാഴ്ച വീടിനകത്ത് തൂങ്ങി മരിച്ചിരുന്നു. പിതാവ് ബീംബുങ്കാലിലെ മരണ വീട്ടിലും മാതാവ് നാരായണി തൊഴിലുറപ്പ് പണിക്കും പോയിരുന്നു. ഉച്ചയോടെ പിതാവ് തിരിച്ചെത്തിയപ്പോഴാണ് ചില്‍തയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഞായറാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍: പി ബി വൈശാഖ് (സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജ്).
Keywords : Plus-two, Student, Dead body, House, Obituary, Kasaragod, Police, Investigation.