Student Death | വിദ്യാർഥി വീട്ടിനകത്ത് മരിച്ച നിലയിൽ
ശബീറിന്റെ വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തി.
കാസർകോട്: (KasargodVartha) വിദ്യാർഥിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മൊഗ്രാൽ പുത്തൂർ ചേരങ്കൈയിലെ പ്രവാസിയായ എൻ എ ഖാലിദ് - സി കെ സഫിയ ദമ്പതികളുടെ മകൻ മുഹമ്മദ് ശബീർ (15) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് കുളിമുറിയിൽ കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കാസർകോട് ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ശബീർ ഏവരുടെയും പ്രിയങ്കരനായിരുന്നു. വളർത്തു മൃഗങ്ങളോടുള്ള അഗാധമായ സ്നേഹവും പ്രത്യേകതയായിരുന്നുവെന്ന് ഉറ്റവർ പറയുന്നു. പൂച്ചയും അലങ്കാര മീനുകളും വളർത്തുകയും ഒപ്പം ഫുട്‍ബോളിൽ മികവ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ശബീറിന്റെ വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തി.
സഹോദരങ്ങൾ: മുഹമ്മദ് ശഹീർ (പ്ലസ് വൺ വിദ്യാർഥി, തളങ്കര ദദഖീറത് ഇംഗ്ലീഷ് മീഡിയം ഹയർ സെകൻഡറി സ്‌കൂൾ), മുഹമ്മദ് ശകീൽ (അട്കത് ബയൽ ഗവ. യു പി സ്കൂൾ നാലാം തരം വിദ്യാർഥി). ഖബറടക്കം ചേരങ്കൈ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.