അസ്വസ്ഥതയെ തുടര്‍ന്ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥി പിന്നീട് മരിച്ചു
Dec 29, 2015, 15:34 IST
മിയാപ്പദവ്: (www.kasargodvartha.com 29/12/2015) അസ്വസ്ഥതയെ തുടര്‍ന്ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥി പിന്നീട് മരിച്ചു. മിയാപ്പദവ് പള്ളത്തടുക്കയിലെ ദേവി-ആനന്ദ ദമ്പതികളുടെ ഏക മകന്‍ ബാലമുരളി (15) ആണ് മരിച്ചത്. മിയാപ്പദവ് ഗവ. ഹയര്‍സെന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടില്‍ വെച്ച് എലിവിഷ പാക്കറ്റ് എടുത്തുനോക്കുന്നത് കണ്ട് മുരളിയെ മാതാവ് ദേവി ശാസിച്ചിരുന്നു. പിന്നീട് ഇവിടെനിന്നും ഓടിപ്പോയ വിദ്യാര്‍ത്ഥി സന്ധ്യയോടെ അസ്വസ്ഥത പ്രകടിപ്പിച്ച് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ബന്ധുക്കള്‍ മുരളിയുടെ ഷര്‍ട്ടിന്റെ പോക്കറ്റ് നോക്കിയപ്പോഴാണ് എലിവിഷ പാക്കറ്റ് പകുതിയായ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ വിദ്യാര്‍ത്ഥിയെ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ച് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

Keywords: Death, Obituary, Student, suicide, Police, hospital,