പത്താം ക്ലാസ് പാസായി പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു
May 28, 2019, 17:50 IST
കുമ്പള: (www.kasargodvartha.com 28.05.2019) പത്താം ക്ലാസ് പാസായി പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. ഒളയത്തെ മുഹമ്മദലി -അഫ്സ ദമ്പതികളുടെ മകന്‍ അഫ്സല്‍ (17)ആണ് മരിച്ചത്. തിങ്കളാഴ്ച വീടിന് സമീപത്തെ ഒരു വീട്ടിലേക്ക് ഇഷ്ടിക കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും നിലഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. തലപ്പാടിയിലെ ഉമ്മൂമ്മയുടെ വീട്ടിലാണ് അഫ്സല്‍ താമസിച്ചിരുന്നത്. തലപ്പാടി സ്‌കൂളില്‍ നിന്ന് ഇപ്രാവശ്യം പത്താംക്ലാസ് പാസായതായിരുന്നു. പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്. സഹോദരങ്ങള്‍: ഷംന, സാജസിയ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Student, Death, Obituary, Student falls to death
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Student, Death, Obituary, Student falls to death
< !- START disable copy paste -->