കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
● കടപ്പുറത്തെ നിസാറിൻ്റെ മകൻ ഇ.എം.പി. മുഹമ്മദ് ആണ് മരിച്ചത്.
● നാട്ടുകാരനായ രാധാകൃഷ്ണൻ കുട്ടിയെ പുറത്തെടുത്തു.
● ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
● എളമ്പച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്.
● സംഭവസ്ഥലത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി.
തൃക്കരിപ്പൂർ: (KasargodVartha) കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൃക്കരിപ്പൂർ കടപ്പുറത്തെ നിസാറിൻ്റെ മകൻ ഇ.എം.പി മുഹമ്മദ് (13) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടയിലക്കാട് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൂട്ടുകാരുമായി കുളിക്കാൻ എത്തിയതായിരുന്നു എന്നാണ് വിവരം.
എളമ്പച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ്. പുഴയിലിറങ്ങിയ ഉടൻ തന്നെ മുഹമ്മദ് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ തൃക്കരിപ്പൂർ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
ഫയർഫോഴ്സ് സംഘം പുഴയിൽ തിരച്ചിൽ നടത്തുന്നതിനിടയിൽ തന്നെ നാട്ടുകാരനായ മടക്കാലിലെ രാധാകൃഷ്ണൻ കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാതാവ്: സമീറ.സഹോദരി ജുമാന. സംഭവമറിഞ്ഞ് സ്ഥലത്ത് നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
ഈ ദുരന്തവാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ.
Article Summary: 13-year-old student drowns in a river near Trikkarippur.
#KeralaNews #Drowning #Trikkarippur #Accident #StudentDrowning #Kasargod






