അമ്മയോടൊപ്പം കുളത്തില്‍ അലക്കാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു
Sep 12, 2017, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 12/09/2017) അമ്മയോടൊപ്പം കുളത്തില്‍ അലക്കാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. കുറ്റിക്കോല്‍ ചായിത്തടുക്കത്തെ ടാപ്പിംഗ് തൊഴിലാളിയായ വില്‍സണ്‍ - തൊഴിലുറപ്പ് തൊഴിലാളിയായ മോളി ദമ്പതികളുടെ മകള്‍ സിനി (16)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെ ഭക്ഷണം കഴിച്ച ശേഷം തുണി അലക്കാനായി വീടിന് സമീപത്തെ കുളത്തിലേക്ക് പോയതായിരുന്നു അമ്മയും മകളും.
മോളി തുണി അലക്കിക്കൊണ്ടിരിക്കെ കുളിക്കാനിറങ്ങിയ സിനി കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. മാതാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി പുറത്തെടുത്ത് ഉടന്‍ തന്നെ ബേത്തൂര്‍പാറയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
ബേത്തൂര്‍പാറ ഗവ. ഹയര്‍സെക്കന്‍ഡി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സിനി. സഹോദരങ്ങള്‍: സൗമ്യ (സിസ്റ്റര്‍, കോഴിക്കോട്), സില്‍വി (നഴ്‌സ്). സില്‍വിയുടെ വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
< !- START disable copy paste -->
Keywords : Kasaragod, Kuttikol, Death, Obituary, Student, Drown, Hospital, Top-Headlines, News, Sini.