ദുരൂഹസാഹചര്യത്തില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പഞ്ചായത്ത് കുളത്തില്‍ കണ്ടെത്തി
Oct 20, 2015, 10:23 IST
ഉദുമ: (www.kasargodvartha.com 20/10/2015) ദുരൂഹസാഹചര്യത്തില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ബാര മുക്കുന്നോത്തെ താമരക്കുഴി റോഡില്‍ അലി മുക്കുന്നോത്തിന്റെ മകന്‍ അന്‍സാരിയെയാണ് (15) കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീട്ടില്‍നിന്നും പോയതായിരുന്നു. തിരിച്ചെത്താത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ ചൊവ്വാഴ്ചരാവിലെ മാങ്ങാട് വയല്‍ പഞ്ചായത്ത് കുളത്തിന്റെ കരയില്‍ വസ്ത്രവും ചെരിപ്പും മറ്റും അഴിച്ചുവെച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്‌നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും ബേക്കല്‍ എസ് ഐ ആദം ഖാന്റെ നേതൃത്വത്തിലെത്തിയ പോലീസും നാട്ടുകാരുംചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലെ ചൊവ്വഴ്ചരാവിലെ 9.45 മണിയോടെ മൃതദേഹം കണ്ടെത്തിയത്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഉദുമ പഞ്ചായത്ത് നിര്‍മിച്ച ആഴമേറിയ കുളത്തിലാണ് മുങ്ങിമരിച്ചത്.
പണി പൂര്‍ത്തിയായ കുളം ഉദ്ഘാടനം ചെയ്തിട്ടില്ല. ആഇശയാണ് മതാവ്. ബാര ജി എച്ച് എസ് എസിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ആരിഫ്, ഹാരിസ്.
Updated

Keywords: Mangad, Kasaragod, Kerala, Student, Drown, Pond, Student drowned to death, Ansari