city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാ­പക­ന്റെ ഗൃ­ഹ­പ്ര­വേ­ശ­ന­ത്തി­നെത്തി­യ വി­ദ്യാര്‍­ത്ഥി പു­ഴ­യില്‍ മു­ങ്ങി മ­രിച്ചു

അധ്യാ­പക­ന്റെ ഗൃ­ഹ­പ്ര­വേ­ശ­ന­ത്തി­നെത്തി­യ വി­ദ്യാര്‍­ത്ഥി പു­ഴ­യില്‍ മു­ങ്ങി മ­രിച്ചു
കാസര്‍­കോട്: അ­ധ്യാ­പക­ന്റെ ഗൃ­ഹ­പ്ര­വേ­ശ­ന­ത്തി­നെത്തി­യ വി­ദ്യാര്‍­ത്ഥി പു­ഴ­യില്‍ മു­ങ്ങി മ­രിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് സഹപാഠികളെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.
കര്‍ണ്ണാടക ഹാസനയിലെ സകലേശ്പുര ആനമഹലിലെ സി എ അബ്ദുല്‍ ഖാദര്‍-ബീഫാത്തിമ ദമ്പതികളുടെ മകനും കുമ്പോല്‍ പാപ്പംകോയ ദര്‍സിലെ വിദ്യാര്‍ഥിയുമായ ബ­ദ­റു­ദ്ദീ­നാ­ണ്(19) ചേ­രൂര്‍ പു­ഴ­യില്‍ മു­ങ്ങി മ­രി­ച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠികളായ പൈവളിഗെ പെര്‍വായിലെ ഹാരിസ് (19), കട്ടത്തടുക്ക ഊജംപദവിലെ സഫ്വാന്‍ (18) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
 വ്യാ­ഴാ­ഴ്­ച ഉ­ച്ച­യ്ക്ക് 2.15 മണിയോ­ടെ­യാ­ണ് സം­ഭ­വം. കു­മ്പോ­ലി­ലെ ദര്‍­സ് അ­ധ്യാ­പ­കന്റെ ചേ­രൂ­രി­ലെ വീ­ട്ടില്‍ ഗൃ­ഹ­പ്ര­വേ­ശ­ന­ത്തി­നെത്തി­യ ബ­ദ­റു­ദ്ദീന്‍ ര­ണ്ട് കൂ­ട്ടു­കാ­രു­മൊ­പ്പം തൊ­ട്ട­ടു­ത്ത ചേ­രൂര്‍ പു­ഴ­യില്‍ കു­ളി­ക്കാന്‍ പോ­യ­താ­യി­രുന്നു. നീ­ന്തല്‍ കാ­ര്യ­മാ­യി വ­ശ­മില്ലാ­ത്ത ബ­ദ­റു­ദ്ദീന്‍ നി­ല­യില്ലാ­ക­യ­ത്തില്‍ മു­ങ്ങി­യ­പ്പോള്‍ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന­വര്‍ ബഹ­ളം വെ­ച്ച് നാ­ട്ടു­കാ­രെ അ­റി­യി­ക്കു­ക­യാ­യി­രുന്നു.

നാ­ട്ടു­കാര്‍ ന­ടത്തി­യ തി­ര­ച്ചി­ലില്‍ ബ­ദ­റു­ദ്ദീനെ ക­ണ്ടെ­ത്തി ഉ­ടന്‍ ത­ന്നെ ചെ­ങ്ക­ള നാ­യ­നാര്‍ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചെ­ങ്കിലും അ­പ്പോ­ഴെക്കും മര­ണം സം­ഭ­വി­ച്ചി­രുന്നു. മൃ­ത­ദേ­ഹം വി­ദ്യാ­ന­ഗര്‍ പോ­ലീ­സ് എത്തി­യ ശേ­ഷം കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പത്രി മോര്‍­ച­റി­യി­ലേ­ക്ക് മാ­റ്റും.  നാലുവര്‍ഷം മുമ്പാണ് ബദറുദ്ദിന്‍ കുമ്പോല്‍ പാപ്പംകോയ ദര്‍സില്‍ പഠനത്തിനായി എത്തിയത്.

സഹോദരങ്ങള്‍: മുഹമ്മദ് അശ്‌റഫ് സഖാഫി, സക്കീന, ഉമൈമത്ത്.

Keywords: Obituary, Student, Cheroor, Teacher, Karnataka, Kasaragod, Kerala, Madikeri, Badarudheen, Cheroor River, Dies, Native, Vidyanagar, General Hospital, Drowned.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia