city-gold-ad-for-blogger

Drowned | കാഞ്ഞങ്ങാട് അരയിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങിമരിച്ചു

BK Muhammed Sinan

* പത്താംക്ലാസ് വിദ്യാര്‍ഥിയാണ്

 

കാഞ്ഞങ്ങാട്: (KasaragodVartha) കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അരയി വട്ടത്തോട് ബാക്കോട്ട് ഹൗസിലെ ബി കെ അബ്ദുല്ലക്കുഞ്ഞിയുടെ മകന്‍ ബി കെ മുഹമ്മദ് സിനാന്‍ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ അരയി കാര്‍ത്തിക പുഴയിലാണ് അപകടം. 

രണ്ട് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ മുഹമ്മദ് സിനാന്‍ പുഴയിലെ ചുഴയില്‍പെട്ട് മുങ്ങിത്താഴുകുകയായിരുന്നു. ഓടിക്കൂടിയവർ നടത്തിയ തിരച്ചിലില്‍ സിനാനെ കരക്കെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. 

കുടെ ഉണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. എട്ടിക്കുളം സ്വഹാബ ഇസ്ലാമിക് അകാഡമിയിൽ പഠിക്കുന്ന സിനാന്‍ സ്‌കൂളിൽ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia