പാളം മുറിച്ചു കടക്കുന്നതിനിടെ 3-ാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ എഞ്ചിന്‍തട്ടി മരിച്ചു
Jul 31, 2013, 13:03 IST
കാസര്‍കോട്: പാളം മുറിച്ചു കടക്കുന്നതിനിടെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ എഞ്ചിന്‍തട്ടി മരിച്ചു. തായലങ്ങാടി മൗലവി റോഡിലെ ജലീല്‍-സൈബുന്നിസ ദമ്പതികളുടെ മകന്‍ എ.ജെ ജൗഹര്‍ (എട്ട്) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.30 മണിയോടെ തായലങ്ങാടി റെയില്‍വെ പാളത്തില്‍വെച്ചാണ് അപകടമുണ്ടായത്.
സ്വന്തം വീട്ടില്‍ നിന്നും ഉമ്മയുടെ തറവാട് വീട്ടിലേക്ക് പോകാനായി പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന എഞ്ചിന്‍ ജൗഹറിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കുന്ന് ഗ്രീന്‍വുഡ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജൗഹര്‍.
ഇതേ സ്‌കൂളിലെ ജീവനക്കാരി ഉദുമ ബാരയിലെ വി. ചിത്ര ചൊവ്വാഴ്ച വൈകിട്ട് ഉദുമ പള്ളത്ത് ട്രെയിന്‍ തട്ടി മരിച്ചതിനെ തുടര്‍ന്ന് ബുധനഴ്ച സ്‌കൂളിന് അവധിയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തലയ്ക്ക് പിന്നിലാണ് മാരകമായി പരിക്കേറ്റത്. സഹോദരങ്ങള്‍: ജഹാംഗീര്‍ (ബാംഗ്ലൂരില്‍ ഡിഗ്രി വിദ്യാര്‍ത്ഥി), ജാസിം (പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥി).

Also read:
തന്റെ കുഞ്ഞിന്റെ പിതൃത്വം ചോദ്യംചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിവേണം: സരിതയുടെ രഹസ്യമൊഴി