തളങ്കരയില്‍ വിദ്യാര്‍ത്ഥിയെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി
Sep 28, 2013, 14:02 IST
കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ നേഴ്സിംഗ് കോളജിലെ ബി.എസ്.സി. നാലാം വര്‍ഷ നേഴ്സിംഗ് വിദ്യാര്‍ത്ഥിയെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാര്‍ക്കാട് ഏലത്ത് നാട്ടുകര പേരാഴിയിലെ രാമദാസിന്റെ മകന് പി. സുരേഷാണ് (23) മരിച്ചത്.
ശനിയാഴ്ച രാവിലെ 8.10 മണിയോടെ പള്ളിക്കാല്‍ റെയില്‍വേട്രാക്കിന് സമീപമാണ് സുരേഷിനെ പാസഞ്ചര്‍ ട്രെയിന്‍തട്ടി ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നെല്ലിക്കുന്നിലുള്ള കോളജ് ഹോസ്റ്റലിലാണ് സുരേഷ് താമസിക്കുന്നത്. ശനിയാഴ്ച രാവിലെ നെല്ലിക്കുന്നില്‍ നിന്നും തളങ്കര നേഴ്സിംഗ് കോളജിലെത്തിയ സുരേഷ് ഇപ്പോള്‍ വരാമെന്ന് പറഞ്ഞാണ് കോളജില്‍നിന്നും ഇറങ്ങിയത്. പിന്നീടാണ് സുരേഷിനെ ട്രെയിന്‍തട്ടി ചോരയില്‍കുളിച്ചനിലയില്‍ പാളത്തില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സുരേഷിന്റെ ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പിതാവ് സുരേഷിനെകാണാന് കോളജിലെത്തിയിരുന്നു. സാമ്പത്തിക പ്രശ്നം സുരേഷിനുണ്ടായിരുന്നതായി സൂചനയുണ്ട്. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Obituary, Train, Pallikkal, Thalangara, Kasaragod, Kerala, Accidental-Death, Student, Unity Hospital, Palakkad, College, Deenar, Ambulance, Nellikunnu, Nursing, Pharmacy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Also read:
ചരിത്രത്തിലിടം നേടി ഒബാമയുടെ ഫോണ്‍ വിളി

Advertisement: