ബൈക്കുകള്‍ കൂട്ടിമുട്ടി റോഡില്‍ തെറിച്ചുവീണ വിദ്യാര്‍ത്ഥി ലോറിയിടിച്ച് മരിച്ചു
May 18, 2014, 22:58 IST
ചെര്‍ക്കള: (www.kasargodvartha.com 18.05.2014) ചെര്‍ക്കളയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി ബേവിഞ്ച സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. ബേവിഞ്ച സ്റ്റാര്‍ നഗറിലെ ചെള്ളനാട് അബ്ദുല്‍ ഖാദറിന്റെ മകന്‍ സി.എച്ച് മുനവ്വര്‍ (18) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ ചെര്‍ക്കള പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു അപകടം. എതിരെ വന്ന ബൈക്കിലിടിച്ച് റോഡില്‍ തെറിച്ചുവീണ മുനവ്വറിനെ അതുവഴിവന്ന ലോറിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തിനിടയാക്കിയ ബൈക്കും, ലോറിയും പോലീസ് കസ്റ്റഡിയിലാണ്. മൃതദേഹം ബേവിഞ്ചയിലെ വീട്ടിലെത്തിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ഗവ. ആശുപത്രിയില്‍ എത്തിക്കും. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം പ്ലസ് ടു പൂര്‍ത്തിയാക്കി കോഴ്‌സിന് ചേരാനിരിക്കെയാണ് മുനവ്വറിനെ മരണം തട്ടിയെടുത്തത്.
മാതാവ് നൂര്‍ജഹാന്‍. സഹോദരങ്ങള്‍: മുഹ്‌സിന്‍, മുബഷിര്‍, ഷാമില്‍ (മൂവരും വിദ്യാര്‍ത്ഥികള്‍), ഫാത്വിമ.

Keywords : Cherkala, Accident, Death, hospital, Kasaragod, Kerala, Obituary, Munawar, Student Dies in Bike Accident.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067