city-gold-ad-for-blogger

Crisis | 'അര്‍ദ്ധ വാര്‍ഷികപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ മനോവിഷമം'; പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി പൊലീസ്

Student dies in Bihar
Representational Image Generated by Meta AI

● ജീവിതം അവസാനിപ്പിക്കുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചു.
● മൂന്ന് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ താഴെയായിരുന്നു മാര്‍ക്ക്.
● റിവോള്‍വറും വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

പട്‌ന: (KasargodVartha) അര്‍ദ്ധ വാര്‍ഷികപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ മനോവിഷമത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി പൊലീസ്. ഞായറാഴ്ച ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലാണ് സംഭവം. രാജീവ് കുമാര്‍ സിങ്ങിന്റെ മകന്‍ സോമില്‍ രാജ് (14) ആണ് മരിച്ചത്. പിതാവിന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു മരിച്ചത്. 

ജീവനൊടുക്കുന്നതിന് മുന്‍പ് സോമില്‍ രാജ് ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നുവെന്ന് ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. ഇതിനു ശേഷമാണ് സ്വയം വെടിയുതിര്‍ക്കുന്നത്. 

വിവരമറിഞ്ഞ് ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും റിവോള്‍വറും വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

അര്‍ദ്ധവാര്‍ഷിക പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കുകളില്‍ സോമില്‍ രാജ് സന്തുഷ്ടനായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയതാണ് കുട്ടിയെ മനോവിഷമത്തിലാക്കിയെന്നാണ് വീട്ടുകാര്‍ പറയുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.  

സംഭവത്തില്‍ തുടരന്വേഷണം പുരോഗമിക്കുകയാണെന്നും കഹല്‍ഗാവ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ദേവ് ഗുരു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#BiharSuicide #Student #MentalHealthAwareness #EducationMatters #IndiaNews #ExamStress

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia