നിയന്ത്രണം വിട്ട ഓമ്‌നി വാന്‍ ഓവുചാലില്‍ ഇടിച്ച് പുറത്തേക്ക് തെറിച്ചു വീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു
Apr 24, 2017, 13:00 IST
ബദിയടുക്ക: (www.kasargodvartha.com 24/04/2017) നിയന്ത്രണം വിട്ട ഓമ്‌നി വാന്‍ ഓവുചാലില്‍ ഇടിച്ച് പുറത്തേക്ക് തെറിച്ച് വീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. കാസർകോട് ബദിയടുക്ക പള്ളത്തടുക്ക ബൈക്കുഞ്ച സ്വദേശിയും ഇപ്പോള്‍ ബേള ബെദ്രടുക്കയിലെ താമസക്കാരനുമായ ശേഷപ്പനായിക്-സരസ്വതി ദമ്പതികളുടെ മകള്‍ അര്‍പ്പിത(17) ആണ് മരിച്ചത്. അഗല്‍പാടി അന്നപൂര്‍ണേശ്വരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.
തിങ്കളാഴ്ച പുലര്‍ച്ചേ രണ്ട് മണിയോടെ ബദിയടുക്ക പോലീസ് സ്‌റ്റേഷന് സമീപമാണ് അപകടം. കര്‍ണാടക പുത്തൂരിലെ ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. സഹോദരന്‍ അരുണ്‍ കുമാറും മാതാവ് സരസ്വതിയുമായിരുന്നു വാനിലുണ്ടായിരുന്നത്. പിതാവ് വിവാഹത്തിന് പോയിരുന്നില്ല.
ഓമ്‌നി വാന്‍ നിയന്ത്രണം വിട്ട് ഓവുചാലില്‍ ഇടിച്ചപ്പോള്‍ അര്‍പ്പിത പുറത്തേക്ക് തെറിച്ച് വീഴുകയും സമീപത്തെ കല്ലില്‍ തലയിടിക്കുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ഉടന്‍ തന്നെ അര്‍പ്പിതയെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരിക്കേറ്റ മാതാവ് സരസ്വതിയേയും അരുണ്‍ കുമാറിനെയും ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ പിന്നീട് ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ചു. അര്‍പ്പിതയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accident, Deadbody, Hospital, Injured, Kasaragod, Police Station, Student, Obituary, Postmortem Report, Student dies in accident.